മാങ്ങാട്ടിടത്തിന്റെ കൃഷിരീതി അറിയാൻ ഹോർട്ടി കോർപ് മിഷൻ ഡയറക്ടറെത്തി

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കാർഷിക നേട്ടങ്ങൾ കണ്ടറിയാൻ സംസ്ഥാന ഹോർട്ടി കോർപ് മിഷൻ ഡയറക്ടർ എൽ. ആരതി നേരിട്ടെത്തി. ആയിത്തറയിലെ റംബൂട്ടാൻ ഗ്രാമമാണ് കാർഷിക വിദഗ്ധർക്കൊപ്പം ഡയറക്ടർ സന്ദർശിച്ചത്. കാർഷിക മേഖലയിൽ ഇതിനകം മാങ്ങാട്ടിടം പഞ്ചായത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ നിരവധിയാണ്. കൂൺ ഗ്രാമം, റംബൂട്ടാൻ ഗ്രാമം, കേരഗ്രാമം തുടങ്ങി നിരവധി പദ്ധതികളാണ് പഞ്ചായത്തിൽ വിജയിപ്പിച്ചിട്ടുള്ളത്. കാർഷിക വിദഗ്ധർക്കൊപ്പമായിരുന്നു ഹോർട്ടി കോർപ് മിഷൻ ഡയറക്ടറുടെ സന്ദർശനം. ആയിത്തറയിൽ എ.പി. ദേവദാസിന്റെ മേൽനോട്ടത്തിലുള്ള റംബൂട്ടാൻ തോട്ടമാണ് പ്രധാനമായും സന്ദർശിച്ചത്. ജില്ല കൃഷി ഡയറക്ടർ ഇ.കെ. അജിമോളും കൂടെയുണ്ടായിരുന്നു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, വൈസ് പ്രസിഡന്റ് കെ. ശാന്തമ്മ, കൃഷി ഓഫിസർ എ. സൗമ്യ, അസി. ഓഫിസർമാരായ ആർ. സന്തോഷ് കുമാർ, എം. വിപിൻ, കെ. ഷിവ്യ എന്നിവരും ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.