ഡയാലിസിസ് കേ​​ന്ദ്രത്തിന് തുക കൈമാറി

ഇരിട്ടി: നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് കേന്ദ്രം പ്രവർത്തനത്തിന് നഗരസഭയിലെ കുടുംബശ്രീ സമാഹരിച്ച 2.71 ലക്ഷം രൂപ കൈമാറി. നഗരസഭയിലെ 33 വാർഡുകളിലുള്ള കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് അംഗങ്ങൾ സ്വരൂപിച്ച പണമാണ് കൈമാറിയത്. ചെയർപേഴ്‌സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ എന്നിവർ ചേർന്ന് ഡോ. ആന്റോ വർഗീസിന് തുക കൈമാറി. അയ്യൂബ് പൊയിലൻ, കുടുംബശ്രീ ചെയർപേഴ്‌സൻ കെ. നിധിന, നഗരസഭ സെക്രട്ടറി അഭിലാഷ്, ജെ.എച്ച്.ഐ അനിത, കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.