കൊളക്കാട് രണ്ടുപേർക്ക് നായുടെ കടിയേറ്റു

കേളകം: കൊളക്കാട് രണ്ടു പേർക്ക് നായുടെ കടിയേറ്റു. കൊളക്കാട് കുരിശുമലയിലെ കുറ്റിപ്പുഴ ജോർജ്, അമ്പഴത്തിനാൽ ശശി എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും തലശ്ശേരി, കണ്ണൂർ ആശുപത്രികളിൽ ചികിത്സ തേടി. റബർഷീറ്റടിക്കാനായി ശശി യന്ത്രപ്പുരയിൽ എത്തിയപ്പോഴാണ് കടിയേറ്റത്. ജോർജിന് പറമ്പിൽ പുല്ല് വെട്ടുമ്പോഴും കടിയേറ്റു. ശശിയുടെ വലതു കൈക്കും ജോർജിന്റെ കാലിനുമാണ് കടിയേറ്റത്. കൊളക്കാട് കുരിശുമല ഭാഗങ്ങളിൽ നായ് ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.