പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി ഹാജി റോഡിന് സമീപം നിയന്ത്രണംവിട്ട പിക്അപ് വാൻ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ചശേഷമാണ് പിക്അപ് നിയന്ത്രണം തെറ്റിയത്. തുടർന്ന് ഗുഡ്സ് ഓട്ടോ, ബൈക്ക് എന്നിവയിലും ഇടിച്ചു. വാഹനങ്ങൾക്കെല്ലാം കേടുപറ്റി. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിനിടയാക്കിയത്. നിർത്തിയിട്ട വാഹനങ്ങളിൽ യാത്രക്കാർ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. chithram: പാപ്പിനിശ്ശേരി ഹാജി റോഡിൽ നിയന്ത്രണംവിട്ട പിക്അപ് വാൻ തകർത്ത ഗുഡ്സ് ഓട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.