അഴീക്കൽ ഫിഷറീസ്​ സ്കൂൾ ഇനി സ്മാർട്ടാണ്​

പടം -giri കണ്ണൂർ: അഴീക്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി. മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി കെട്ടിടോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 5.5കോടി ഉപയോഗിച്ച് തീരദേശ വികസന കോർപറേഷനാണ് പദ്ധതി പൂർത്തീകരിച്ചത്. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പത്ത് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആകെ 24.71 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ആറ് ക്ലാസ് മുറികൾ, ലാബുകൾ, ഫിറ്റ്നസ് റൂം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ ടി. സരള , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അജീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.