സർക്കാറുകൾ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു- എസ്.ടി.യു

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണെന്നും ഇന്ധനവിലയും നികുതിയും വർധിപ്പിച്ച് സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്നതിനെതിരെ പ്രതികരിക്കണമെന്നും എസ്.ടി.യു ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. ആലികുഞ്ഞി പന്നിയൂർ, കെ. ഉമ്മർ, പി. ഹംസ ഹാജി, സാഹിർ പാലക്കൽ, അബ്ദു മൂന്നാംകുന്ന്, കെ.പി. നൗഷാദ്, എ.പി. ബദറുദ്ദീൻ, വി.പി. അബ്ദുൽ റഷീദ്, പി.കെ. സീനത്ത്, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ബി.എം. ബഷീർ, എ.പി. ഇബ്രാഹിം, ബഷീർ ജൂബിലി, പാലക്കൽ അലവി, ഷാജിർ ചാലാട്, എം.കെ.പി. സക്കീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.