കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു: നാല് പേര്‍ക്ക് പരിക്ക്

പാപ്പിനിശേരി: കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് തകര്‍ന്ന്​ നാലു പേർക്ക് പരിക്ക്​. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പഴയങ്ങാടി സ്വദേശികളായ നിനേഷ് (35), നിഷാന്ത് (37), മിഥുന്‍(27), നിക്കോളാസ്(50) എന്നിവരെ പരിക്കുകളോടെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടിയിൽനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ് ഓഫിസിന് സമീപത്തു വെച്ചാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാർ മറിഞ്ഞ് മുൻ ഭാഗം പൂർണമായും തകർന്നു. കരസേനയിൽ ജോലി ചെയ്യുന്ന നിഷാന്തിനെ കോഴിക്കോട് വിമാന ത്താവളത്തിലേക്ക് യാത്രയാക്കാൻ പോകുന്ന സുഹൃദ് സംഘമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ നട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചിത്രം: പാപ്പിനിശ്ശേരി വെസ്റ്റിൽ കെ.എസ്.ടി.പി. റോഡിൽ മതിലിലിടിച്ച് തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.