കണ്ടലിനെ അറിഞ്ഞ്​ കുട്ടികൾ

പയ്യന്നൂർ: കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ കണ്ടലിനെ അറിയാം എന്ന പേരിൽ ഏകദിന ക്യാമ്പ് എടാട്ട് കണ്ണൂർ കണ്ടൽ പ്രോജക്ടിൽ നടന്നു. എസ്.പി.സി റൂറൽ ജില്ല എ.ഡി.എൻ.ഒ സി.വി. തമ്പാൻ ഉദ്ഘാടനം നിർവഹിച്ചു. സർ സയ്യിദ് കോളജ് ബോട്ടണി അസി. പ്രഫസർ ഡോ. പി. ശ്രീജ ക്യാമ്പ് നയിച്ചു. ചടങ്ങിൽ കുട്ടികൾ കണ്ടലിന്റെ സംരക്ഷകരാകുമെന്ന് പ്രതിജ്ഞ ചെയ്തു. പ്രജീഷ് ഏഴോം, സി.എം. ജയദേവൻ, വിമൽ, ലതീഷ് പുതിയടത്ത്, എം. സിൽജ, എ. സുബൈർ, നന്ദന മനോജ്, ഋഷികേശ് സതീശൻ എന്നിവർ സംസാരിച്ചു. പി.വൈ.ആർ കണ്ടൽ കടന്നപ്പള്ളി സ്കൂൾ എസ്.പി.സി കണ്ടൽ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സി.വി. തമ്പാൻ കണ്ടൽ തൈകൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.