ഇന്ധനവില വർധന; വാഹനം തള്ളിയും അടുപ്പ് കത്തിച്ചും പ്രതിഷേധം

കേളകം: അനുദിനം വർധിച്ചു വരുന്ന പാചകവാതക ഇന്ധനവില വർധനക്കെതിരെ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ വാഹനം തള്ളിയും, അടുപ്പ് കത്തിച്ചും പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ജൂബിലി ചാക്കോ ഉദ്ഘാടനം നടത്തി. ഫാ. ജിതിൻ ഇടച്ചിലാത്ത്, വിമൽ കൊച്ചുപുരക്കൽ മെൽബിൻ കല്ലടയിൽ, യൂനിറ്റ് പ്രസിഡന്റുമാരായ ആഷിൽ പറയൻകുഴിയിൽ, ജോയൽ പോർക്കാട്ടിൽ, ബിബിൻ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.