ഭണ്ഡാരം തകർത്ത് മോഷണം

തളിപ്പറമ്പ്: കരിമ്പം ചൂളയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ . ബാലാലയ പ്രതിഷ്ഠ നടത്തിയ കോവിലിന് പുറത്തെ ഭണ്ഡാരങ്ങളാണ് കവർന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. 20,000ത്തോളം രൂപ നഷ്ടപ്പെട്ടതായുള്ള ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. കോവിലിന് മുന്നിലെ വലിയ സ്റ്റീൽ ഭണ്ഡാരവും ചെറിയ ഭണ്ഡാരവുമാണ് തകർത്തത്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ഭണ്ഡാരം തുറന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.