തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് നാല് വിക്കറ്റിന് ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് 30 ഓവറിൽ 107 റൺസ് എടുത്തു. എം.കെ. റാസിഖ് 32 റൺസും കെ.ടി. ഷബീർ 25 റൺസുമെടുത്തു. സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിന് വേണ്ടി അഖിലും സി.പി. ഷാഹിദും മൂന്ന് വിക്കറ്റ് വീതവും ഇജാസ് അബ്ദുല്ല രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് 26 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. അമീർ ഷാൻ 31 റൺസും സൈനൽ ഹസൻ പുറത്താകാതെ 23 റൺസുമെടുത്തു. ഒഴയിൽ ഭാഗത്തിന് വേണ്ടി അതുൽ അഗസ്റ്റിൻ 32 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖിലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച ധർമടം ക്രിക്കറ്റ് ക്ലബ് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.