'ഇടതുമാറി മുന്നോട്ടുകുതിച്ച്​' കുരുന്നുകൾ

പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കളരിയഭ്യസിച്ച് ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിലെ 40 വിദ്യാർഥികൾ. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് 2019 ൽ വിദ്യാർഥികൾക്കായി കളരി പരിശീലനം ആരംഭിച്ചത്. സ്കൂളിനോട് ചേർന്നുള്ള വിശാലമായ സ്ഥലത്തായിരുന്നു പരിശീലനം. കളരിഗുരുക്കൾ കെ. വത്സന്റെ ശിക്ഷണത്തിലായിരുന്നു മൂന്ന് മാസത്തെ പരിശീലനം. കളരി പരിശീലനം വഴി മാനസികമായും ശാരീരികമായും നല്ല നേട്ടമുണ്ടായതായും, ഇനിയും കളരി പഠിത്തം തുടരാനാണ് ആഗ്രഹമെന്നും വിദ്യാർഥികൾ പറഞ്ഞു. ശാരീരിക ക്ഷമതക്കൊപ്പം തന്നെ പഠനത്തിൽ നല്ല ശ്രദ്ധ പുലർത്താനും കളരിയഭ്യാസം വഴി കഴിയുന്നുണ്ടെന്ന് വിദ്യാർഥിനികളായ ദേവ്ന ഡി. രാകേഷ്, ഒ. ശിവന്യ എന്നിവർ പറഞ്ഞു. കളരിപ്പയറ്റ് പരിശീലന പരിപാടിയുടെ സമാപനവും കളരിപ്പയറ്റ് പ്രദർശനവും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു. ശുചീകരണ പ്രവർത്തനത്തിനിടെ കളഞ്ഞു കിട്ടിയ പണം വയോധികക്ക് തിരിച്ചു നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ച ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. വാർഡംഗം എം.വി. ബീന, മദർ പി.ടി.എ പ്രസിഡന്റ് കെ. പ്രീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.