ഗതാഗത നിയന്ത്രണം

കണ്ണൂർ: പുതുശ്ശേരിപ്പള്ളി - തുരുത്തിമുക്ക് - കിടഞ്ഞി റോഡില്‍ കലുങ്ക് നിർമാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ നാലുമുതല്‍ 30 വരെ പൂർണമായും നിരോധിക്കും. പെരിങ്ങത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബാലന്‍പീടിക വഴിയും പള്ളിക്കുനി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എ.എം റോഡ് - മനോളി മുക്ക് വഴിയോ സമീപത്തുള്ള മറ്റു റോഡുകള്‍ വഴിയോ കടന്നുപോകണമെന്നും അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും കണ്ണൂർ: കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്​ഷനിലെ മനയത്തുമൂല, നാറാണത്തുചിറ, മണിയലംചിറ, സാധു പാര്‍ക്ക്, കോയ്യോട് മിനി എസ്റ്റേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ 7.15 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.