കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥമുള്ള വനിതകളുടെ മിനി മാരത്തൺ കണ്ണൂർ നഗരത്തിന് ആവേശമായി. 23 വനിതകളാണ് മാരത്തണിൽ അണിനിരന്നത്. കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിത കോളജ് പരിസരത്ത് ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് കെ.സി. ലേഖ ഫ്ലാഗ് ഓഫ് ചെയ്‌തു. മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്തു. തെക്കീ ബസാർ, കാൽടെക്‌സ് ജങ്‌ഷൻ, പൊലീസ് മൈതാനി, സ്‌റ്റേഡിയം, പഴയ ബസ്‌സ്‌റ്റാൻഡ്, മുനീശ്വരൻ കോവിൽ, പ്ലാസ ജങ്‌ഷൻ വഴി ബർണശ്ശേരി നായനാർ അക്കാദമിയിൽ സമാപിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ മെഡലുകൾ സമ്മാനിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, പി. സന്തോഷ്, വയക്കാടി ബാലകൃഷ്‌ണൻ, അരക്കൻ ബാലൻ, പോത്തോടി സജീവൻ, പി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ധർമശാലയിൽ സയൻസ് എക്‌സ്‌പോ തുടങ്ങി പടം -ഗിരീഷ് കണ്ണൂർ: ശാസ്‌ത്രത്തെ വികൃതമാക്കാൻ രാജ്യത്ത് ആസൂത്രിതശ്രമം നടക്കുന്നുവെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സയൻസ് എക്‌സ്‌പോ ധർമശാലയിലെ ആന്തൂർ നഗരസഭ ഓപൺ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യവികാസത്തിന് അടിസ്ഥാനമായ ശാസ്‌ത്രത്തെ പുരാണവുമായി ചേർത്ത് വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമൂഹത്തെ മുന്നോട്ടുനയിക്കേണ്ടത് ശാസ്‌ത്ര സാങ്കേതിക വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. എ. സാബു, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. കൺവീനർ ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. ലേസർ ഷോയും വയലിൻ ഫ്യൂഷനും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.