പയ്യന്നൂർ: ചൂളക്കടവ് പാലം നിർമാണത്തിന് 27.93 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. പയ്യന്നൂർ നഗരസഭയെയും രാമന്തളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലം നിർമിക്കുന്നതിനായി കിഫ്ബിയിൽനിന്ന് 18.46 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. എന്നാൽ, കവ്വായി പുഴ ദേശീയ ജലപാതയുടെ ഭാഗമായതിനാൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പാലത്തിന്റെ രൂപരേഖയിലും ഡി.എസ്.ആറിലും മാറ്റം വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്റ്റിമേറ്റ് തുക 27.93 കോടിയായി വർധിച്ചത്. പാലം നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നടപടികൾ എത്രയും വേഗത്തിൽ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.