പയ്യന്നൂർ: നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 11,25,000 രൂപ ചെലവിൽ അംഗൻവാടികൾക്കുള്ള കുടിവെള്ള ശുചീകരണിയുടെ വിതരണോദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വി. ബാലൻ, വി.വി.സജിത, ടി.പി.സെമീറ, കൗൺസിലർമാരായ ബി. കൃഷ്ണൻ, ടി. ദാക്ഷായണി, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, സൂപ്രണ്ട് കെ. ഹരിപ്രസാദ്, ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരി പുതിയില്ലത്ത്, പി.ലതീഷ്, ഐ.സി.ഡി.എസ് സുൂപ്പർവൈസർമാരായ ചിത്രലേഖ, വിഭ, അംഗൻവാടി വർക്കേഴ്സ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഇ മുഖേനയാണ് നാല് സ്റ്റേജ് വാട്ടർ ഫിൽട്രേഷൻ, ആൽക്കലൈൻ ഫിൽറ്റർ എന്നിവയുൾപ്പെടെയുള്ള പ്യൂരിഫെയർ പർച്ചേസ് ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 24 അംഗൻവാടികൾക്കാണ് വിതരണം ചെയ്യുന്നത്. പി. വൈ. ആർ വാട്ടർ പയ്യന്നൂരിൽ അംഗൻവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.