വേനൽ മഴയിൽ നാശം

ഇരിട്ടി: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോരത്ത് നാശം. അയ്യൻകുന്ന് പഞ്ചായത്തിൽ ആനപ്പന്തിയിലെ ചക്കാലക്കൽ ദേവസ്യയുടെ വീടിന് മുകളിൽ തെങ്ങുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുകൾ നിലയിലെ പാരപ്പറ്റ് അടരുകയും ചുമരിൽ വിള്ളലുണ്ടാവുകയും ചെയ്തു. ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ചേമണ്ണിൽ ഷാജുമോൻ, ടി.കെ. സുജീഷ് എന്നിവരുടെ വാഴകൃഷി വ്യാപകമായി നശിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വാർഡ് മെംബർ ശ്രീദേവി പുതുശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.