കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. ചരിത്രം രചിച്ച മഹാന്മാരുടെ ആത്മകഥകള്‍, മലയാളി രുചിയോടെ വായിച്ചുതീര്‍ത്ത സാഹിത്യ കൃതികളും ചരിത്ര പുസ്തകങ്ങളും പുസ്തകോത്സവത്തെ പ്രൗഢമാക്കുന്നു. പുസ്തകോത്സവം കഥാകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വായന ഒരു സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു. വായനയുടെ വലിയ പ്രാധാന്യം പരിശോധിച്ചാല്‍, സോക്രട്ടീസും ഭഗത്സിങ്ങുമെല്ലാം ജീവന്‍ നഷ്ടമാവാന്‍ നില്‍ക്കുന്ന നിമിഷത്തിലും വായനയില്‍ മുഴുകിയത് ചരിത്രമാണ്. അതെല്ലാം വായനയുടെ വലിയ പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, എബി എന്‍. ജോസഫ്, ബിഷപ് അലക്‌സ് വടക്കുംതല എന്നിവർ സംസാരിച്ചു. ഡോ. പി.ജെ. വിന്‍സെന്റ്, എം.കെ. സൈബുന്നിസ, കെ.കെ. രമേഷ്, മുകുന്ദന്‍ മഠത്തില്‍, ഡോ. ഇ.വി. സുധീര്‍, കെ.വി. രതീഷ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. ശ്രീകല മുല്ലശ്ശേരി പ്രഭാഷണം നടത്തി. മനു തോമസ് സ്വാഗതവും എം.കെ. മനോഹരന്‍ നന്ദിയും പറഞ്ഞു. പടം) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.