തലശ്ശേരി: വെല്ലൂർ ബാഖിയാത് സ്വാലിഹാത് സ്ഥാപകൻ ഹസ്റത് ഷാ അബ്ദുൽ വഹാബിനെക്കുറിച്ച് ഡോ. ബഷീറുൽ ഹഖ് ഖുറൈശി രചിച്ച ജീവചരിത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം എം.എ. അബ്ദുൽ ജബ്ബാർ ബാഖവി പ്രകാശനം ചെയ്തു. സി.കെ. ജലാലുദ്ദീൻ ഹാജി ഏറ്റുവാങ്ങി. കാന്തലാട്ട് പള്ളി മഹല്ല് ജമാഅത്തിന്റെ കീഴിൽ നടന്ന ചടങ്ങിൽ യു.സി. മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല അസ്ഹരി, പ്രഫ. എ.പി. സുബൈർ, എ.പി. അഹമ്മദ്, സി.എച്ച്. അഹമ്മദ്, അഷ്റഫ് മൗലവി എന്നിവർ സംസാരിച്ചു. കെ.സി. നൗഫൽ സ്വാഗതവും സി.ടി. ഖാലിദ് നന്ദിയും പറഞ്ഞു. പടം...... ഹസ്റത് ഷാ അബ്ദുൽ വഹാബിന്റെ ജീവചരിത്രം 'ജീവിതം കർമം ദർശനം' എം.എ. അബ്ദുൽ ജബ്ബാർ ബാഖവി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.