തലശ്ശേരി: പൊലീസ് സ്റ്റേഷനിൽ വിവിധ കുറ്റകൃത്യങ്ങളുമായി എത്തുന്നവരിൽ വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്നവരെ കണ്ടെത്തി അവർക്ക് അക്ഷരാഭ്യാസവും തുല്യതാപഠനവും തുടർപഠനങ്ങളുമായി പൊലീസിന്റെ സഹായത്തോടെ തലശ്ശേരി സാക്ഷരത മിഷൻ ഒരുങ്ങി. സ്റ്റേഷനിൽ അക്ഷരപ്പെട്ടി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി നിർവഹിച്ചു. സർക്കിൽ ഇൻസ്പെക്ടർ ബിജു അധ്യക്ഷത വഹിച്ചു. നോഡൽ പ്രേരക് ഷീല ഫിലിപ്പ്, പ്രേരക്മാരായ എം. ഗീത, പി. മജിഷ, കെ. രമ എന്നിവർ പങ്കെടുത്തു. പടം.... തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച അക്ഷരപ്പെട്ടി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.