വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

ചെറുപുഴ: സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ടൗണിലെ വിദേശ മദ്യവില്‍പനശാലക്ക് സമീപം ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ചെറുപുഴ സ്വദേശി കൈപ്പന്‍പ്ലാക്കല്‍ മാത്യുവിനാണ് (68) പരിക്കേറ്റത്. ചെറുപുഴ ഭാഗത്തുനിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ടൗണിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയിൽപെട്ടു. യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മരങ്ങളില്‍ ഇടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റയാളെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.