മലയോരത്ത് വന്യജീവികളുടെ വിളവെടുപ്പു കാലം

കേളകം: . ശാരീരിക വെല്ലുവിളികളെ മറികടന്ന് നേന്ത്രവാഴ കൃഷിയിറക്കിയ അനിൽകുമാറിന് വില്ലനായത് കുരങ്ങും മലയണ്ണാൻമാരും. 500 നേന്ത്രവാഴ കൃഷിയിറക്കിയ അനിൽകുമാറിന്റെ കൃഷിയിടത്തിൽ ഇപ്പോൾ ഉള്ളതാകട്ടെ 100ൽ താഴെ നേന്ത്രവാഴകൾ മാത്രം. ശാരീരിക അവശതകളെ മറികടന്ന് സ്വന്തം ഭൂമിയിൽ കൃഷിയിറക്കിയ അനിൽകുമാർ തോറ്റത് കുരങ്ങന്മാർക്കും മലയണ്ണാൻമാർക്കും മുന്നിലാണ്. അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശിയും യുവ കർഷകനുമായ ചേലക്കൽ അനിൽകുമാറാണ് ഈ ഹതഭാഗ്യൻ. നേന്ത്രവാഴ വിളവെടുക്കാൻ സമയമായപ്പോൾ കുരങ്ങന്മാരും മലയണ്ണാൻമാരും കായകൾ തിന്നു നശിപ്പിക്കുന്നത് നിർബാധം തുടർന്നതോടെ വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി. ലോണെടുത്ത് ഇറക്കിയ കൃഷി നശിക്കുന്നത് നിസ്സഹായ അവസ്ഥയിൽ നോക്കിനിൽക്കേണ്ട ഗതികേടിലാണ് അനിൽകുമാർ. Photo: A0043: വാനരപ്പട തിന്നുതീർത്ത അനിൽകുമാറിന്റെ നേന്ത്രക്കുല AO042: ശാന്തിഗിരിയിലെ അനിൽകുമാർ തന്റെ കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.