ജപ്തി നടപടികൾ നിർത്തിവെക്കണം -കർഷക കോൺഗ്രസ്

കണ്ണൂർ: കർഷകരുടെ കടങ്ങൾ ഈടാക്കാൻ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ്. ജപ്തി നടപടികൾ നിർത്തിവെച്ച് പലിശ ഒഴിവാക്കി വായ്പകൾ പുനഃക്രമീകരിക്കാൻ ആവശ്യമായ നിർദേശം സർക്കാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടിയുടെ താങ്ങു വില വർധിപ്പിക്കുക, നാളികേര സംഭരണ പേരുപറഞ്ഞ് കർഷകരെ വഞ്ചിക്കുന്നത് അവസാനിപ്പിക്കുക, റബറിന് 250 രൂപ താങ്ങുവില നിശ്ചയിച്ച സബ്സിഡി അനുവദിക്കുക, വന്യമൃഗങ്ങളിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ്​ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ല​ങ്കേരി മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സി. വിജയൻ, എ.ഡി സാബൂസ്, ടി.ഒ. മാത്യു എന്നിവർ സംസാരിച്ചു. പടം -സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.