കെ. ഹരിദാസൻ വധക്കേസ്‌: ജാമ്യഹരജിയിൽ വിധി ഇന്ന്

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കാൽവെട്ടിമാറ്റി കൊലപ്പെടുത്തിയ കേസിൽ ആറ്‌ പ്രതികളുടെ ജാമ്യഹരജിയിൽ ബുധനാഴ്ച ജില്ല സെഷൻസ്‌ കോടതിയിൽ വാദം പൂർത്തിയായി. വ്യാഴാഴ്ച വിധി പറയും. പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ അർജുൻ, ദീപക്‌ സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌. അശോക്‌ എന്നിവരാണ് ജാമ്യഹരജി സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാവും മുമ്പ്‌ ഇവർക്ക്‌ ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ്‌ പ്രത്യേക അന്വേഷണസംഘം. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത രണ്ടുപേരടക്കം മൂന്ന്‌ പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്‌. ഇവർ ഒളിവിലാണ്‌. ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ആർ.എസ്‌.എസ്‌ നേതാവ്‌ നിജിൽദാസിന്റെ മുൻകൂർ ജാമ്യഹരജിയും കോടതിയിലെത്തിയിട്ടുണ്ട്. അഡ്വ. പി. പ്രേമരാജൻ മുഖനേയാണ്‌ ജാമ്യഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.