വിരമിച്ചവർക്ക് ഗ്രാറ്റ്വിറ്റി വിതരണം

കേളകം: ആറളംഫാമിൽനിന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പിരിഞ്ഞുപോയ ജീവനക്കാരും തൊഴിലാളികളുമായ 37 പേർക്ക് ഗ്രാറ്റ്വിറ്റി അനുവദിച്ചതായി ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ് അറിയിച്ചു. വി.ആർ.എസ് പദ്ധതി പ്രകാരം അനുവദിച്ച ആറു കോടി 17 ലക്ഷം രൂപയിൽ ബാക്കി വന്ന രണ്ടു കോടി മൂന്നു ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പുതുക്കിയ ഉത്തരവ് പ്രകാരം ഗ്രാറ്റ്വിറ്റി നൽകുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്റെ ഫാം സന്ദർശനത്തെ തുടർന്നാണ് നടപടി. ഫാം എം.ഡി എസ്. ബിമൽ ഘോഷിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് ഫലപ്രാപ്തിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.