രക്തദാന ക്യാമ്പ് നടത്തി

തലശ്ശേരി: ഫിനിക്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാമത് ഡിഗിൽ മെമ്മോറിയൽ ട്രോഫി ടൂർണമെന്റിന് മുന്നോടിയായി ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും മലബാർ കാൻസർ സെന്ററിന്റെയും സഹകരണത്തോടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. ഡോ. മോഹൻദാസ്, മുൻ എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.പി. സുരേഷ്, വി.ബി. ഇസ്ഹാഖ്, വി.പി. അനസ്, എ.സി.എം. ഫിജാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. അഡ്വ. ശങ്കരനാരായണൻ സ്വാഗതവും അർജുൻ നന്ദിയും പറഞ്ഞു പടം......തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രക്തദാന ക്യാമ്പ് സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.