മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ബജറ്റിൽ ഭവനപുനരുദ്ധാരണം, കുടിവെള്ളം, യാത്രാപ്രശ്‌നം, മാലിന്യസംസ്‌കരണം എന്നിവക്കാണ് ഊന്നൽ. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ അവതരിപ്പിച്ച ബജറ്റിൽ 78,46,41,586 രൂപ വരവും 77, 02,55,000 രൂപ ചെലവും 1,43,86,586 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. 14 കുളങ്ങള്‍ നവീകരിക്കുന്നതിന് ആറു കോടി, ചെക്യോട്ട് വയലില്‍ ദ്രവമാലിന്യ പ്ലാന്റിന് രണ്ടു കോടി, ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് ടാക്‌സി സ്റ്റാൻഡ് നിർമാണത്തിന് 20 ലക്ഷം, പഴം- പച്ചക്കറി, മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് മൂന്നു കോടി, ബസ് സ്റ്റാൻഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു കോടി, നഗര സൗന്ദര്യവത്കരണത്തിന് ഒരു കോടി, ട്രഞ്ചിങ് ഗ്രൗണ്ട് വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു കോടി, കിണര്‍ റീ ചാര്‍ജിങ്ങിന് 50 ലക്ഷം, പഴശ്ശിയില്‍ പാതയോര ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ 30 ലക്ഷം, മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ മൂന്നു ലക്ഷം, ഭവനപുനരുദ്ധാരണ പദ്ധതിക്ക് 50 ലക്ഷം എന്നിവ ബജറ്റിലെ സുപ്രധാന നിർദേശങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.