കൂത്തുപറമ്പ്: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനുമായിരുന്ന അശോകൻ കതിരൂരിന്റെ പേരിൽ ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് അഭിനേത്രി കണ്ണൂർ സരസ്വതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ അമ്പതിലേറെ വർഷങ്ങളായി കേരളത്തിലെ അമച്വർ പ്രഫഷനൽ നാടകസമിതികളുടെ നാടകങ്ങളിൽ ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻപകർന്നത് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി അംഗം ജെയിംസ് പോൾ പറഞ്ഞു. എം. സുരേന്ദ്രൻ, ഡോ. ജെയിംസ് പോൾ, എം.കെ. മനോഹരൻ, പ്രശാന്ത് പാട്യം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേത്രിയെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങിയ പുരസ്ക്കാരം മേയ് അവസാനവാരം കൂത്തുപറമ്പിൽ നടക്കുന്ന പൊതുചടങ്ങിൽ െവച്ച് സമർപ്പിക്കും. കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നരോത്ത്, പ്രശാന്ത് പാട്യം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.