അതിഥി തൊഴിലാളികള്‍ക്ക്​ ഇൻഷുറൻസ്​ രജിസ്​ട്രേഷൻ

കണ്ണൂർ: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്നു മുതല്‍ 14വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ അതിഥി തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും ഇ -ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷനും സൗകര്യം ലഭിക്കും. ഇതുവരെ ആവാസ് രജിസ്ട്രേഷന്‍ ചെയ്യാത്ത തൊഴിലാളികളെ കൗണ്ടറില്‍ എത്തിക്കുന്നതിന് തൊഴിലുമടകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. പദ്ധതികളെക്കുറിച്ചും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.