പണിമുടക്ക്: യാത്രചെയ്ത രണ്ടുപേര്‍ക്ക് മര്‍ദനം

കണ്ണൂര്‍: പണിമുടക്കിനിടെ യാത്രചെയ്ത രണ്ടുപേരെ സമര അനുകൂലികള്‍ മര്‍ദിച്ചതായി പരാതി. ശിവപുരം കാവുമ്പടി സ്വദേശി ശിഹാബ് (34), കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിയന്തറ സ്വദേശി നിഫിന്‍ (34) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കൂത്തുപറമ്പില്‍നിന്ന് കാടാച്ചിറയിലേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം പെരളശ്ശേരിയില്‍ സമരാനുകൂലികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഓക്‌സിജന്‍ മെഷീന്‍ സര്‍വിസ് ചെയ്യുന്ന ഇരുവരും ജോലിയുമായി ബന്ധപ്പെട്ടാണ് യാത്ര ചെയ്തത്. സംഭവത്തില്‍ എസ്.ഡി.പി.ഐ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.