കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതിയുടെ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. രണ്ടാംദിനവും ഹര്‍ത്താല്‍ പ്രതീതിയായിരുന്നുവെങ്കിലും സ്വകാര്യ വാഹനങ്ങള്‍ കൂടുതലായും നിരത്തിലിറങ്ങി. ജില്ലയില്‍ പണിമുടക്ക് ഏറെ സമാധാനപരമായിരുന്നു. വിവിധയിടങ്ങളില്‍ സമര അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും യാത്രക്കാരെ ബോധവത്കരണം നടത്തി വിട്ടയച്ചു. പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവകേന്ദ്രം സമര അനുകൂലികള്‍ പൂട്ടിച്ചു. ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കലക്ടറേറ്റില്‍ കലക്ടറും എ.ഡി.എമ്മും മാത്രമാണ് ഹാജരായത്. മറ്റെല്ലാ വകുപ്പുകളും സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി എവിടെയും സര്‍വിസ് നടത്തിയില്ല. ബാങ്കുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കലക്ടറേറ്റില്‍ കലക്ടറും എ.ഡി.എമ്മും മാത്രം കണ്ണൂര്‍: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും കലക്ടറേറ്റില്‍ ചൊവ്വാഴ്ച ഹാജരായത് ജില്ല കലക്ടറും എ.ഡി.എമ്മും മാത്രും. മറ്റാരും ജോലിക്കെത്തിയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടതോടെയാണ് പണിമുടക്കിന്റെ ആദ്യദിനം രാത്രി സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും പിന്മാറില്ലെന്നും എന്‍.ജി.ഒ യൂനിയനും അസോസിയേഷനും വ്യക്തമാക്കിയിരുന്നു. കലക്ടറേറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ചൊവ്വാഴ്ച അടഞ്ഞുകിടന്നു. എന്നാല്‍, ജില്ല കലക്ടറും എ.ഡി.എമ്മും പതിവുപോലെ രാവിലെ ഓഫിസില്‍ ഹാജരായി. 216 ഉദ്യോഗസ്ഥരാണ് കലക്ടറേറ്റില്‍മാത്രം ജോലി ചെയ്യുന്നത്. സിവില്‍ സ്‌റ്റേഷനിലെ കെട്ടിടങ്ങളിലടക്കം രണ്ടായിരത്തോളം ഉദ്യോഗസ്ഥരും ജോലിചെയ്യുന്നുണ്ട്. ഇവരാരും ജോലിക്കെത്തിയില്ല. അതേസമയം, കേന്ദ്ര സര്‍ക്കാറിെന്റ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചൊവ്വാഴ്ച തുറന്നുപ്രവര്‍ത്തിച്ചു. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കലക്ടറേറ്റില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പടങ്ങള്‍) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.