വിവാഹ ആഭാസത്തിനെതിരെ ടേബിൾ ടോക്ക്

തലശ്ശേരി: വിവാഹ ആർഭാട-ആഭാസത്തിനെതിരെ എം.എസ്. എസ് ചമ്പാട് യൂനിറ്റ് പൊന്ന്യംപാലം പി.എം. മുക്കിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് പ്രഫ.എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. യുവാക്കളിൽ ബോധവത്കരണം നടത്താനും വിവാഹ വീടുകളിൽ തലേ ദിവസം പോയി നിർദേശങ്ങൾ നൽകാനും തീരുമാനിച്ചു. പി.എം. അഷ്റഫ് അധ്യക്ഷതവഹിച്ചു. വാർഡ് അംഗം കെ. സുനിത, ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രേഷ, പൊന്ന്യംപാലം മഹല്ല് പ്രസിഡന്റ് കെ. നൂറുദ്ദീൻ, കെ. ഹരിദാസ്, ഇ. അഷ്റഫ്, നസീർ ഇടവലത്ത്, ഇസ്മയിൽ സലീനാസ് തുടങ്ങിയവർ സംസാരിച്ചു. എ.കെ. ഇസ്മയിൽ സ്വാഗതം പറഞ്ഞു. പടം.....വിവാഹ ആർഭാട-ആഭാസത്തിനെതിരെ എം.എസ്.എസ് ചമ്പാട് സംഘടിപ്പിച്ച ടേബിൾ ടോക്ക് ജില്ല പ്രസിഡന്റ് പ്രഫ.എ.പി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.