പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് അക്കാദമിക്ക് കൗൺസിൽ യാത്രയയപ്പ് നൽകി. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ചൊക്ലി എ.ഇ.ഒ വി.കെ. സുധി ഉപഹാര സമർപ്പണം നിർവഹിച്ചു. കെ. രമേശൻ, കെ.പി. സുനിൽ ബാൽ, കെ. ഗിരീഷ് കുമാർ, എൻ. ജിതേന്ദ്രൻ, അധ്യാപകസംഘടന നേതാക്കളായ കെ.പി. രഞ്ജിത്ത്, എ. ജിതിൻ, പി. ബിജോയ്, കെ.പി. അസീസ്, ജാഫർ, വി.കെ. മോഹനൻ, തൃപ്തി വിജയകുമാർ, വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ നൂറ് മീറ്ററിൽ രണ്ടാം സ്ഥാനവും ലോങ് ജമ്പ്, റിലേ എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ ചൊക്ലി എ.ഇ.ഒ വി.കെ. സുധിയേയും സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോ, ഹാമർ ത്രോ എന്നിവയിൽ മൂന്നാം സ്ഥാനവും നേടിയ പി. മനീഷ് മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.