ടെയ് ലറിങ് പരിശീലനത്തിന് സമാപനം

മാഹി: കുടുംബശ്രീ ജില്ല മിഷന്റെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ മാസം 26 മുതൽ അഴിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സൗജന്യ തയ്യൽ പരിശീലനം സമാപിച്ചു. അഴിയൂർ, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിൽനിന്നുള്ള 35 സ്ത്രീകളാണ് 21 ദിവസം നീണ്ട പരിശീലനത്തിൽ പങ്കെടുത്തത്. തയ്യലിന്റെ എല്ലാ നൂതന പ്രവർത്തനങ്ങളും സ്ത്രീകൾക്ക് എളുപ്പം മനസ്സിലാവുന്ന തരത്തിലാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ തയ്യൽ പഠിപ്പിച്ച ബേബി, ചെറുകിട സംരംഭക കൺസൽട്ടന്റ് പി.ആർ. അനിത എന്നിവർക്ക് ഉപഹാരം വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു. യാത്രബത്ത, ഭക്ഷണം എന്നിവ പരിശീലനത്തിന് വന്നവർക്ക് നൽകി. മാക്സി, ബ്ലൗസ്, ചുരിദാർ, പാവാട, കോട്ട്, ഷർട്ട്, തുണിസഞ്ചികൾ എന്നിവ തയ്ക്കുന്നതിന് ഇവർക്ക് പരിശീലനം ലഭിച്ചു. ഫാഷൻ ഡിസൈനിങ്ങിലും പരിശീലനം നൽകി. സ്വന്തമായി സംരംഭം ആരംഭിക്കാൻ തയാറായവർക്ക് കുടുംബശ്രീ വഴി സഹായം നൽകും. Caption: അഴിയൂരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.