തലശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനക്കും അപരവത്കരണത്തിനുമെതിരെ സ്വത്വരാഷ്ട്രീയത്താൽ പ്രതിരോധം തീർക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീർ ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, കെ.സി. അഹമ്മദ്, അസീസ് വടക്കുമ്പാട് എന്നിവർ സംസാരിച്ചു. സി.കെ.പി. മമ്മു, തസ്ലീം ചേറ്റംകുന്ന്, റഷീദ് തലായി, സാഹിർ പാലക്കൽ, മുനവർ അഹമ്മദ്, സി.കെ.പി. റയീസ്, മുഹമ്മദലി മാഹി, സിദ്ദീഖ് പാറാൽ, മഹമൂദ്, ചൊക്ലി, പി.കെ. ഹനീഫ, പി.എം. ദാവൂദ്, നിങ്കിലേരി മുസ്തഫ, തഫ്ലിം മാണിയാട്ട്, കെ. ഖാലിദ് മാസ്റ്റർ, ഖാലിദ് കുന്നിരിക്ക, വി. ജലീൽ, പി.കെ. ജമാൽ, അൻസാരി ചിരക്കര, നൗഷാദ് കതിരൂർ എന്നിവർ വിവിധ സെഷനുകളിൽ നടന്ന ചർച്ചക്ക് നേതൃത്വം നൽകി. പടം......തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.