വിളംബര ജാഥയും പൊതുയോഗവും

തലശ്ശേരി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു പിണറായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു പിണറായി ഏരിയ സെക്രട്ടറി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.കെ. ഷാജി അധ്യക്ഷത വഹിച്ചു. എം.എം.ഇ.യു ജില്ല ജോയൻറ് സെക്രട്ടറി ശ്രീജിത്ത് കണ്ണവം, ഏരിയ സെക്രട്ടറി വി. സുനിൽ, ജില്ല കമ്മിറ്റി മെംബർ പ്രവിത എന്നിവർ സംസാരിച്ചു. പടം........ ദേശീയ പണിമുടക്കിന്റെ ഭാഗമായി മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു പിണറായി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.