എസ്.വൈ.എസ് ഉണർത്തു സമ്മേളനം

തലശ്ശേരി: സുന്നി യുവജനസംഘം തലശ്ശേരി സോൺ ദഅവ സമിതി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ഉണർത്തു സമ്മേളനം കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് യഅഖൂബ് സഅദി അധ്യക്ഷത വഹിച്ചു. മുസ്തഫ പി. എറക്കൽ നവോത്ഥാന പ്രഭാഷണവും അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം ആദർശ പ്രഭാഷണവും നടത്തി. പി. മഹമൂദ്, മുഹമ്മദ് അലി സഖാഫി, സത്താർ സഖാഫി, സമീർ പിണറായി, നിഷാബ് എന്നിവർ സംസാരിച്ചു. പടം...... തലശ്ശേരിയിൽ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.