മഴ: വീടിന്റെ മേൽക്കൂര തകർന്നു

തളിപ്പറമ്പ്: പൂമംഗലത്ത് മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണു. മാധ്യമ പ്രവർത്തകൻ കെ.എം.ആർ. റിയാസിന്റെ വീടിനാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച പുലർച്ച പെയ്ത മഴയിൽ പൂമംഗലം ആലയാടുള്ള വീടിന്റെ മേൽക്കൂര അമർന്നിരുന്നു. തുടർന്നാണ് ഓടുപാകിയ വീടിന്റെ മേൽക്കൂര തകർന്നുതുടങ്ങിയത്. ഉച്ച രണ്ടരയോടെ വലിയ ശബ്ദത്തോടെ മേൽക്കൂര പൂർണമായും തകരുകയായിരുന്നു. പിതാവ് പി.എം. മൊയ്തു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് മൊയ്തു വീടിന് പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥലം കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ലക്ഷ്മണൻ സന്ദർശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. കിണറിന്റെ ആൾമറക്കു മുകളിൽ കഴുകിവെച്ചിരുന്ന പാത്രങ്ങൾ അപകടത്തിനിടെ താഴേക്കുപതിച്ച ഓടുകൾ തട്ടി കിണറ്റിലേക്ക് വീണു. പരിസരവാസികളും ബന്ധുക്കളും ചേർന്നാണ് വീടിന്റെ മേൽക്കൂരയുടെ അവശിഷ്ടങ്ങളും മറ്റും മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.