മന്ത്രി കരിമ്പം ഫാം സന്ദര്‍ശിച്ചു

തളിപ്പറമ്പ്: കരിമ്പം ഫാമില്‍ പഴമയും പാരമ്പര്യവും കാത്തുസൂക്ഷിച്ച് ആധുനികമായ ക്രമീകരണങ്ങള്‍ നടത്തുന്ന ജില്ല പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കരിമ്പം ഫാമില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും കാര്‍ഷിക പ്രേമികള്‍ക്കും കൃഷിയെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമുള്ള കേന്ദ്രമായി കരിമ്പം ഫാമിനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, ഫാം സൂപ്രണ്ട് സ്മിത ഹരിദാസ്, സി.പി.ഐ നേതാക്കളായ വി.വി. കണ്ണന്‍, സി. ലക്ഷ്മണന്‍, പി.കെ. മുജീബ് റഹ്‌മാന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പടം - മന്ത്രി പി. പ്രസാദ് കരിമ്പം ഫാമില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.