യാത്രയയപ്പ്​; വിദ്യാർഥികൾക്ക്​ ഉപഹാരവുമായി പ്രധാനാധ്യാപിക

ഇരിക്കൂർ: പത്താംതരം പരീക്ഷയെഴുതാൻ സ്കൂളിൽനിന്ന് യാത്രയാകുന്ന മുഴുവൻ കുട്ടികൾക്കും സ്നേഹോപഹാരവുമായി പ്രധാനാധ്യാപിക. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പത്താം തരം പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് വി.സി. ശൈലജ മെമന്റോ നൽകിയത്. 248 കുട്ടികൾക്കാണ് അവരുടെ ഫോട്ടോയും പേരുമുള്ള മെമന്റോ ഉപഹാരമായി ലഭിച്ചത്. ശൈലജ ടീച്ചറാണ് ഇത്തരമൊരു ആശയത്തിനുപിന്നിൽ പ്രവർത്തിച്ചതും ആവശ്യമായ മുഴുവൻ തുക നൽകിയതും. വിരമിക്കുന്ന അധ്യാപകരായ പി.വി. കാർത്യായനി, കെ.കെ. ആത്മജ എന്നിവരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.