ചക്കരക്കല്ല്: കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റും ഉപകരണവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാ ഉദ്യോഗസ്ഥർക്കും ബോധവത്കരണം നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും മെഡിക്കൽ ക്യാമ്പ് നടത്തി ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള അധ്യക്ഷത വഹിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. ചിത്ര, സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ, ഡോ. കെ. നാരായണനായ്ക്ക്, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ എന്നിവർ സംസാരിച്ചു. CKL: Peralassery CM Cap: ധർമടം മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.