പയ്യന്നൂർ: കെ.എം.കെയുടെ 71ാം ചരമവാർഷിക ദിനാചരണം ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ അംഗികാരം നേടിയ പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. അന്തർദേശീയ മാസ്റ്റേഴ്സ് കായികതാരം പി.പി. കൃഷ്ണൻ, യുവജനക്ഷേമ ബോർഡിന്റെ പ്രഥമ യൂത്ത് ഫോട്ടോഗ്രഫി അവാർഡ് ജേതാവ് ശ്രീരാഗ് രഘു, സംസ്ഥാന റോളർ സ്പീഡ് സ്‌കേറ്റിങ് മെഡൽ ജേതാവ് പി.വി. ദേവസൂര്യ, ഇന്റർ യൂനിവേഴ്സിറ്റി പോൾ വാൾട്ടിൽ റെക്കോഡ് ഭേദിച്ച് മെഡൽ നേടിയ സിദ്ധാർഥ് എന്നിവരെയാണ് അനുമോദിച്ചത്. പ്രതിഭകളെ പി.എം. ബാലകൃഷ്ണൻ പരിചയപ്പെടുത്തി. പ്രസിഡൻറ് വി.ടി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സ്വാഗതവും ടി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.