ദേശീയ യൂനിവേഴ്സിറ്റി ജൂഡോ: അഭിരാമി പങ്കെടുക്കും

തലശ്ശേരി: 22 മുതൽ 24 വരെ ഉത്തർപ്രദേശിലെ കാൺപൂരിൽ നടക്കുന്ന അഖിലേന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 70 കിലോയിൽ താഴെ വിഭാഗത്തിൽ കേരള യൂനിവേഴ്സിറ്റിയെ പ്രതിനിധാനം ചെയ്ത് ആർ.കെ. അഭിരാമി പങ്കെടുക്കും. തലശ്ശേരി ജാപ്പനീസ് ബൂഡോ ജൂഡോ അക്കാദമിയിൽ ജൂഡോ പരിശീലിക്കുന്ന അഭിരാമി കേരള യൂനിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ ഒന്നാംവർഷ എം.എസ്.സി വിദ്യാർഥിനിയാണ്. ജില്ല, സംസ്ഥാനതല ജൂഡോ മത്സരങ്ങളിൽ നേരത്തെ വിജയം കൈവരിച്ചിട്ടുണ്ട്. ചക്കരക്കല്ലിലെ രാമകൃഷ്ണൻ-ബൈജ ദമ്പതികളുടെ മകളാണ്. പടം...... അഭിരാമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.