ക്ഷീര സംഗമം തിങ്കളാഴ്ച

കൂത്തുപറമ്പ്: ബ്ലോക്ക് ക്ഷീര സംഗമത്തിന്റെയും മാങ്ങാട്ടിടം ക്ഷീരഗ്രാമത്തിന്റെയും ഉദ്ഘാടനം മാർച്ച് 21നു നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷീര വികസന വകുപ്പ്, കൂത്തുപറമ്പ് ക്ഷീര വികസന യൂനിറ്റ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, മാങ്ങാട്ടിടം പഞ്ചായത്തിലെ ക്ഷീര വികസന സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ​െഡയറി പ്രദർശനം, ക്വിസ്, കന്നുകാലി പ്രദർശനം, ക്ഷീരകർഷകരെ ആദരിക്കൽ എന്നിവ നടക്കും. തിങ്കളാഴ്ച രാവിലെ 9.30ന് മെരുവമ്പായിക്കാവ് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കറവപശുവിതരണ ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കും. ക്ഷീരഗ്രാമം പദ്ധതിയിലൂടെയുള്ള ധനസഹായ വിതരണം കെ.പി. മോഹനൻ എം.എൽ.എയും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, സിദ്ധാർഥ് വിജയ്, കെ.പി. പ്രവീണ, സി. ഗംഗാധരൻ, സുജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.