ഓപൺ ഫ്രെയിം ചലച്ചിത്രോത്സവത്തിൽ മൂന്നു സ്ത്രീപക്ഷ സിനിമകൾ

പയ്യന്നൂർ: അന്താരാഷ്ട്ര വനിത ദിനമാഘോഷിക്കുന്ന മാർച്ചിൽ ഓപണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സ്ത്രീപക്ഷ സിനിമകൾ ഉൾപ്പെടുത്തി ചലച്ചിത്രമേള സംഘടിപ്പിക്കും. 25, 26, 27 തീയതികളിൽ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. മലയാളം ഉപശീര്‍ഷകങ്ങളോടെ മൂന്ന് സിനിമകൾ പ്രദർശിപ്പിക്കും. ഗ്രെറ്റ ഗെർവിഗ് സംവിധാനംചെയ്ത 'ലിറ്റിൽ വിമന്‍' ആണ് ഉദ്ഘാടന ചിത്രം. രണ്ടാം ദിവസം ടോഡ് ഹായ്നെസ് സംവിധാനം ചെയ്ത 'കാരള്‍'ചിത്രം പ്രദർശിപ്പിക്കും. അവസാന ദിവസം ഷാന്‍ മാർക് വാലി സംവിധാനം ചെയ്ത 'വൈൽഡ്'പ്രദർശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.