ചൊക്ലി: കരിയാട് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെയും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഒളവിലം നാരായണൻ പറമ്പിലെ റഹ്മാനിയ മദ്റസ ഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു. പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം. സുലൈമാൻ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ എൻ.എ. കരീം, പി. സുലൈമാൻ, എൻ.എ. ഇസ്മായിൽ, അബ്ദുൽ ഹക്കീം ഖാസിമി, പാനൂർ നഗരസഭ കൗൺസിലർ ആവോലം ബഷീർ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ഒ. അബൂബക്കർ ഹാജി, കാസിം, അബ്ദുൽ മജീദ് ദാരിമി, റാഫി മൗലവി കിടഞ്ഞി എന്നിവർ സംസാരിച്ചു. സമാപന പ്രാർഥനക്ക് ഹാഫിൾ ഷമീർ നിസാമി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.