ഇരിട്ടി: ചതിരൂർ നിലയ് മലയിലെ കശുമാവിൻതോട്ടം 2004ൽ ആദിവാസി വിമോചനമുന്നണിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത സമരവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവും വനംവകുപ്പ് മേധാവികളും ആദിവാസികളെ പീഡിപ്പിക്കുകയാണെന്ന് ആദിവാസി വിമോചന മുന്നണി ജില്ല കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ചതിരൂർ നൂറ്റിപ്പത്ത് കോളനിയിലെ കുടുംബങ്ങൾക്ക് ഭൂമി നൽകാമെന്നും വനം വകുപ്പിന്റെ പരാതിയിൽ പൊലീസ് എടുത്ത കേസുകൾ പിൻവലിക്കാമെന്നും രേഖാമൂലം ഉറപ്പുനൽകിയവർ അത് പാലിക്കാൻ തയാറായില്ല. കോളനിയിലെ രണ്ട് ആദിവാസി യുവാക്കളെ വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത് റിമാൻഡിൽ അടച്ചിരിക്കുകയാണ്. ഇവരെ ഉടൻ വിട്ടയക്കാനും കേസുകൾ പിൻവലിച്ച് കരാർ പാലിക്കാനും വനം വകുപ്പും ജില്ല ഭരണകൂടവും തയാറാവണമെന്ന് ആദിവാസി വിമോചന മുന്നണി നേതാക്കളായ അരുവിക്കൽ കൃഷ്ണൻ, കെ. രാജേഷ്, കെ.കെ. നിഖിൽ, സുലോചന, ഗിരീഷ് രാഘവൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.