പയ്യന്നൂർ: വിളയാങ്കോട് അപൂർവ രോഗം ബാധിച്ച് വളർത്തുമൃഗങ്ങൾ ചത്തതിന് കാരണം തൈലേറയാസിസെന്ന് മന്ത്രി. ഇതുസംബന്ധിച്ച് പരിശോധന നടത്തിയതായും മന്ത്രി കെ. ചിഞ്ചുറാണി അറിയിച്ചു. നിയമസഭയിൽ എം. വിജിൻ എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വിളയാേങ്കോട് അലക്യം പാലത്തിന് സമീപം താമസിക്കുന്ന എം.ജെ. ജോയിയുടെ പശുക്കൾ ചത്തത് സംബന്ധിച്ച് കണ്ണൂർ ആർ.ഡി.ഡി.എൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ പരിശോധിച്ചതിലാണ് പശുക്കൾക്ക് തൈലേറിയാസിസ് എന്ന അസുഖമാണെന്ന് ബോധ്യപ്പെട്ടത്. 2021 ഒക്ടോബർ മുതൽ തന്നെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താർ വെറ്ററിനറി ഡിസ്പെൻസറിയിൽ പശുക്കൾക്ക് ചികിത്സ നടത്തിവരുകയായിരുന്നു. ആരോഗ്യക്കുറവ് കാരണം ചികിത്സയോട് പ്രതികരിച്ചില്ല. കൂടാതെ പോഷകാഹാരക്കുറവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും ഉണ്ടായിരുന്നു. അതുപോലെ നായ്ക്കൾക്ക് കനൈൻ ഡിസ്റ്റംബർ എന്ന വൈറസ് രോഗം മൂർധന്യാവസ്ഥയിൽ ആയതിനാലാണ് ചത്തത്. തൈലേറിയാസിസ് രോഗം പശുക്കളിൽനിന്ന് പശുക്കളിലേക്കും കനൈൻ ഡിസ്റ്റംബർ രോഗം നായ്ക്കളിൽനിന്ന് നായ്ക്കളിലേയ്ക്കും മാത്രമേ പകരൂ. അസുഖം പകരാതിരിക്കാനുള്ള നടപടികൾ കണ്ടോന്താർ വെറ്ററിനറി ഡിസ്പെൻസറി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ചത്ത മൂന്നു പശുക്കൾക്കും ഇൻഷുറൻസ് തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നരിക്കാംവള്ളി മൃഗാശുപത്രിയിൽ താൽക്കാലിക എംപ്ലോയ്മൻെറ് വഴി വെറ്ററിനറി സർജനെ നിയമിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.