ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ മാവുന്തോട്ടിൽ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ജനകീയ വികസന സമിതി പ്രസിഡന്റ് സുരേഷ് ഓടാപ്പന്തിയിൽ അധ്യക്ഷത വഹിച്ചു. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരും നാട്ടുകാരുമായ ക്യാപ്റ്റൻ സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ, മാണി സെബാസ്റ്റ്യൻ പുളിക്കപ്പടവിൽ എന്നിവരെ ആദരിച്ചു. ചന്ദനക്കാംപാറ ഇടവക വികാരി ജോസഫ് ചാത്തനാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ടോമി ഇടപ്പറമ്പിൽ, ശിവദാസ് പാലത്തൂർ, പഞ്ചായത്തംഗം സിന്ധു ബെന്നി എന്നിവർ സംസാരിച്ചു. ആസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ചന്ദനക്കാംപാറ സ്വദേശി മണിയംകല്ലേൽ ബീനയുടെ സ്മരണക്ക്​ പിതാവ് ചന്ദനക്കാംപാറ ഇടവകക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് 2015ലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇതാണ് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.