വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി

കണ്ണൂര്‍: കണ്ണൂര്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ വിനിയോഗിച്ച് കോർപറേഷന്‍ ഡിവിഷന്‍ 38ല്‍ ദിനേശ് മുക്ക്-കടലായിനട റോഡില്‍ ശിവജിമുക്കില്‍ സുരേന്ദ്രന്‍ വീട് (നായനാര്‍ റോഡ്) റോഡ് പ്രവൃത്തിക്കും എട്ട് ലക്ഷം രൂപ വിനിയോഗിച്ച് ഡിവിഷന്‍ 20ല്‍ പെരിക്കാട് ശ്രീനാരായണ അംഗൻവാടി റോഡ് ബാക്കി ഭാഗം ടാറിങ് പ്രവൃത്തിക്കും കലക്ടര്‍ ഭരണാനുമതി നല്‍കി. അഴീക്കോട് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 44,851 രൂപ വിനിയോഗിച്ച് ചാലാട് ഗവ. യു.പി സ്‌കൂളില്‍ ലാപ്‌ടോപ് വിതരണം ചെയ്യാനും 14.98 ലക്ഷം രൂപ വിനിയോഗിച്ച് ചിറക്കല്‍ പഞ്ചായത്ത് വാര്‍ഡ് 13ല്‍ ഖാദര്‍പീടിക മുതല്‍ വയല്‍വരെ നടപ്പാത നിര്‍മാണ പ്രവൃത്തിക്കും കലക്ടര്‍ ഭരണാനുമതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.